aa

തിരുവനന്തപുരം:വയലാർ രാമവർമ്മ അനശ്വരനായ ഗാനരചയിതാവും വിശ്വസംസ്‌കൃതിയുടെ കവിയുമായിരുന്നുവെന്ന് മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി പറഞ്ഞു.ശ്രേഷഠ സാഹിത്യവേദി സംഘടിപ്പിച്ച വയലാർ അനുസ്മരണവും ഡോ.വിളക്കുടി രാജേന്ദ്രൻ രചിച്ച കേരള സ്ഥലനാമകോശം എന്ന പുസ്തകത്തിന്റെ ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാഹിത്യവേദി ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.അനിൽ ചേർത്തല വയലാർ അനുസ്മരണവും ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ പുസ്തകാവതരണവും നടത്തി.എസ്.എസ്.ചന്ദ്രകുമാർ,കെ.എസ്. രാജശേഖരൻ വി.കെ.മോഹൻ,മഹേന്ദ്രൻ പൊതുവാൾ,ജോൺസൺ റോച്ച്,വേണുസരസ്വതി എന്നിവർ പ്രസംഗിച്ചു.