
കുന്നത്തുകാൽ: കൊല്ലയിൽ പഞ്ചായത്തിലെ പുതുശേരി മഠം വാർഡിൽ പുതിയതായി നിർമ്മിച്ച അങ്കണവാടിയുടെയും റോഡുകളുടെയും ഉദ്ഘാടനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ് നവനീത്കുമാർ അദ്ധ്യക്ഷത വഹിച്ചു.പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള,ജില്ലാ പഞ്ചായത്തംഗം വി.എസ്.ബിനു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ,ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.പത്മകുമാർ,പഞ്ചായത്ത് സെക്രട്ടറി ടി.എ.ജോണി,പഞ്ചായത്തംഗങ്ങളായ മഹേഷ്, ജ്യോതിഷ്‌റാണി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ബൈജു തുടങ്ങിയവർ പങ്കെടുത്തു.