
കല്ലമ്പലം: കെ.എസ്.എസ്.പി.എ ഒറ്റൂർ മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.അജന്തൻനായർ ഉദ്ഘാടനം ചെയ്തു.നേതാക്കളായ അഡ്വ.ജയപാൽ,ജയചന്ദൻ നായർ,എം.നസീർ,ബാബുദാസ്,ആർ.എസ്.അനിൽ, ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി ബി.വി.ചന്ദ്രൻ (പ്രസിഡന്റ്),സി.മധുസൂദനക്കുറുപ്പ് (സെക്രട്ടറി), എസ്.ദിലീപ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.