vayalar-anusmaranam

കല്ലമ്പലം : അനശ്വര കവി വയലാർ രാമവർമ്മയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് മാവിൻമൂട് നവോദയം ഗ്രന്ഥശാല വയലാർ അനുസ്മരണം നടത്തി.ജില്ലാ പഞ്ചായത്ത്‌ അംഗം വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.വി. ബാഹുലേയൻ,ശശി മാവിൻമൂട്,ബി.രാജലാൽ,ഉല്ലാസ് പള്ളിക്കൽ, ഡോ.വി.മോഹൻകുമാർ,സുഷമ എസ്‌.ചിറക്കര,പി.ബീന,എം.എസ്‌.മനുവയലാർ,കെ.ദേവരാജൻ,എൻ.സുനിൽ,രോഷ്നി ഉണ്ണിത്താൻ,വി.പ്രശോകൻ എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത്‌ അംഗം വി.പ്രിയദർശിനിയെ പൊന്നാട അണിയിച്ച് ആദരിച്ചു.വയലാർ കവിതാലാപനമത്സരത്തിൽ വിജയികളായ റിത.എസ്‌.ആർ, ആരോമൽ.ബി, തീർത്ഥ.എസ്‌.ആർ, മയൂഖ.എസ്‌ എന്നിവർക്ക് സമ്മാനം നൽകി.