
മുടപുരം: അവനവഞ്ചേരി ഹൈസ്കൂളിൽ നടന്ന സബ് ജില്ലാതല പ്രവൃത്തി പരിചയ മേളയിൽ പെരുങ്ങുഴി അഴൂർ വി.പി.യു.പി സ്കൂളിന് മികച്ച നേട്ടം.പേപ്പർ ക്രാഫ്ട് ഇനത്തിൽ അലീന.പി രണ്ടാം സ്ഥാനവും,ത്രെഡ് പാറ്റേൺ ഇനത്തിൽ വൈഗ.ആർ.എസിന് മൂന്നാം സ്ഥാനവും ലഭിച്ചു.കൂടാതെ മത്സരിച്ച 10 ഇനങ്ങൾക്ക് എ ഗ്രേഡും നേടി.സബ് ജില്ലാതല ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ ഇനത്തിനും എ ഗ്രേഡ് ലഭിച്ചു.