bevarages-dharna

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷനും അബ്കാരി വർക്കേഴ്സ് കോൺഗ്രസും സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഡോ.ആ​റ്റിങ്ങൽ അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജി.സുബോധൻ മുഖ്യപ്രഭാഷണം നടത്തി.സിബിക്കുട്ടി ഫ്രാൻസിസ്,ജി.രാകേഷ്,കുരീപ്പുഴ വിജയൻ,ചെറുവയ്ക്കൽപദ്മകുമാർ,അഡ്വ.അനിൽ ശാസ്തവട്ടം,രാജേന്ദ്രൻ,ആലങ്കോട് സഫീർ,വിജയകുമാർ,വക്കം ജയ,ഷീജ,ആനി മാത്യു തുടങ്ങിയവർ പങ്കെടുത്തു.