hi

കിളിമാനൂർ:പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഭൂജല സംരക്ഷണവും പരിപാലനവും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.രാജാരവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജേഷ് എസ്.ആർ അധ്യക്ഷനായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.എൽ.അജീഷ്, എസ്. സിബി,എസ്.ദീപ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.അനിൽകുമാർ ,ബി. ഗിരിജകുമാരി, സുമാ സുനിൽ, രതിപ്രസാദ്, കെ.സുമ,ഷീജാ സുബൈർ എന്നിവർ സംസാരിച്ചു ഭൂജലവകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് അഞ്ജലി എസ് സ്വാഗതവും ഭൂജലവകുപ്പ് ജിയോളജിക്കൽ അസിസ്റ്റന്റ് അനൂപ് എസ് എസ് നന്ദിയും പറഞ്ഞു.