
തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജലഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ പതിനഞ്ചാം ദിവസം കെ.എസ്.എസ്.പി.യു സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. പി.കെ.കുമാരൻ അദ്ധ്യക്ഷനായ യോഗത്തിൽ കെ.മോഹനൻ നായർ.എസ്.രഞ്ജീവ് (അക്വ ), വാസുദേവൻ നായർ,അരുവിക്കര വിജയൻ നായർ,കെ.ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.