
വർക്കല:അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി അവകാശദിനാചരണത്തിന്റെ ഭാഗമായി വർക്കല താലൂക്ക് കമ്മിറ്റി വർക്കല വർക്കല സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച അവകാശ സംരക്ഷണ സദസ് ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.എസ്.സജീവ് ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എഫ് സംസ്ഥാന ട്രഷറർ വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സമരസമിതി ജില്ലാ-താലൂക്ക് ഭാരവാഹികളായ വിനു.എം.നമ്പൂതിരി,ജിജിൻ, ഷിജുഅരവിന്ദ്,ശ്യംരാജ്.ജി,അരുൺജിത്ത്.എ.ആർ,ഉഷാകുമാരി,മുഹമ്മദ് ഷാഫി,വെട്ടൂർ സജിത്ത്, മനോജ്.എം,പ്രമോദ്.ജി.നായർ,പ്രകാശ്,വിഷ്ണു,സബീർ തുടങ്ങിയവർ പങ്കെടുത്തു.