വർക്കല: കേരളകൗമുദി ബോധപൗർണമി ക്ലബ്,റോട്ടറി ക്ലബ് ഒഫ് വർക്കല ടൗൺ,ജനമൈത്രി പൊലീസ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനവും ലഹരി - സൈബർ ബോധവത്കരണ സെമിനാറും നാളെ നടക്കും. വർക്കല ശിവഗിരി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10ന് നടക്കുന്ന പരിപാടി ഡിവൈ.എസ്.പി ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ശിവഗിരിമഠം സ്വാമി വിശാലാനന്ദ അദ്ധ്യക്ഷനാകും.കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല.എസ്.ഡി ബോധപൗർണമി സന്ദേശം നൽകും.റോട്ടറി ക്ലബ് പ്രസിഡന്റ് പ്രമോദ് കുമാർ.വി,സെക്രട്ടറി ദിലീപ് കുമാർ.ആർ,ട്രഷറർ ആശിഷ് വിനോദൻ, സ്കൂൾ പ്രിൻസിപ്പൽ കവിത.ഒ.വി,വൈസ് പ്രിൻസിപ്പൽ ബിനിദാസ്.ഡി,റോട്ടറി അസിസ്റ്റന്റ് ഗവർണർ അഡ്വ.എ.ഡി.സജീർ, ആർ.ഡി.ഡി ഷാജി ശ്രീധർ തുടങ്ങിയവർ പങ്കെടുക്കും. സെമിനാറിനുശേഷം ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ നാടകവും നടക്കും.