
വർക്കല: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭ സംഘടിപ്പിച്ച തൊഴിൽമേള അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.മേളയിൽ പങ്കെടുത്ത 69 പേർക്ക് ലഭിച്ചു. 55 പേർ സാദ്ധ്യതാ ലിസ്റ്റിൽ ഇടം പിടിച്ചു.24 തൊഴിൽ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. നഗരസഭാ സെക്രട്ടറി ജി.മിത്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.വിജ്ഞാനകേരളം ജില്ലാമിഷൻ കോഓർഡിനേറ്റർ പി.വി.ജിൻരാജ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, ആർ.വി.വിജി,നിതിൻനായർ,ബീവിജാൻ,സി.അജയകുമാർ,കൗൺസിലർമാർ,പ്രോജക്ട് ഓഫീസർ കെ.എം.രേഖ എന്നിവർ പങ്കെടുത്തു.