
തിരുവനന്തപുരം: രാജ്ഭവനിൽ കേരളപ്പിറവി ആഘോഷം നടത്താൻ ഗവർണർ ആർ.വി ആർലേക്കർ നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ രാജ്ഭവനിൽ ആഘോഷമുണ്ടാവാറില്ല. നവംബർ ഒന്നിന് രാവിലെ പത്തു മുതൽ രണ്ടു മണിക്കൂർ ആഘോഷ പരിപാടികളാണ് രാജ്ഭവനിൽ സംഘടിപ്പിച്ചിട്ടുള്ളത്. കേരളമടക്കം 13 സംസ്ഥാനങ്ങൾ രൂപീകരിച്ചത് നവംബർ ഒന്നിനാണ്. ആഘോഷത്തിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇതുവരെ ക്ഷണിച്ചിട്ടില്ല.