
തിരുവനന്തപുരം: കെ.എസ് .ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റ് മുന്നിൽ നടത്തിയ എട്ടാം ദിവസത്തെ ധർണയിൽ തൃശൂർ ജില്ലാ പ്രസിഡന്റ് പി.എം. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.പി.എസ്.എൽ പ്രസിഡന്റ് കെ. വിക്രമൻ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി അച്യുതൻ ഉദ്ഘാടനം ചെയ്തു. ടി.എസ്.ആർ യൂണിറ്റ് സെക്രട്ടറി കെ.വി. ജോണി, ജി.വി.ആർ സെക്രട്ടറി ടി.എ. വേലായുധൻ ,പി.സി.രവി എന്നിവർ പങ്കെടുത്തു .പി.എസ്.എൽ , എൻ.ടി.എ എന്നീ യൂണിറ്റുകളും പങ്കെടുത്തു.