d

തിരുവനന്തപുരം: തദ്ദേശവാർഡുകളുടെ പുനർവിഭജനത്തിനായി രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മിഷൻ സംസ്ഥാന സർക്കാരിന് പ്രവർത്തന റിപ്പോർട്ട് കൈമാറി. ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കമ്മിഷൻ ചെയർമാൻ കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ.ഷാജഹാനാണ് റിപ്പോർട്ട്ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിന് കൈമാറിയത്.ഡീലിമിറ്റേഷൻ കമ്മിഷൻ
ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ക്വ്യൂഫീൽഡ് ആപ്പിലൂടെ തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റൽഭൂപടം സർക്കാർ വകുപ്പുകളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പര്യാപ്തമാണെന്ന് കമ്മിഷൻ ചെയർമാൻ പറഞ്ഞു.ശുപാർശകൾ സർക്കാർ അതീവ ഗൗരവത്തിൽ പരിഗണിക്കുമെന്ന് ചീഫ്സെക്രട്ടറി പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ കെ.ബിജു, ഡോ.രത്തൻ യു.ഖേൽക്കർ, ഡോ.കെ.വാസുകി,തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ട്വിങ്കുബിസ്വാൾ, സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ തുടങ്ങിയവർ പങ്കെടുത്തു.