
കാട്ടാക്കട : ലഹരി വസ്തുക്കൾ കൊറിയറിലൂടെ പാഴ്സലായി എത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ കൊറിയർ സർവീസ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി. ആര്യനാട്,കാട്ടാക്കട,മലയിൻകീഴ്,വിളപ്പിൽശാല എന്നീ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ സബ് ഡിവിഷനിൽ ഉൾപ്പെട്ട പത്തിലേറെ കൊറിയർ പാഴ്സൽ സർവീസ് ഓഫീസുകളിലാണ് പരിശോധന നടത്തിയത്. ഡി.വൈ.എസ്.പി റാഫിയുടെ നേതൃത്വത്തിൽ ആര്യനാട്, കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽശാല എസ്.എച്ച്.ഒമാരും ഡാൻസാഫ് സംഘവും ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കാളികളായി.