പനമരം: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് തലശ്ശേരിഏരിയ കമ്മിറ്റി ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷനായി. മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. രാമചന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മിറ്റി മെമ്പർമാരായ ടി. ഉണ്ണികൃഷ്ണൻ. സി. സ്‌നേഹലത, ബാലൻ കെ.പി എന്നിവർ പ്രസംഗിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ബൈജു .എൻ.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. രാവിമംഗലം ക്ഷേത്രം ചെയർമാൻ എം. സരേന്ദ്രൻ സ്വാഗതവും തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.വി. നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.