usha
പത്മപ്രഭയിലെ സംഗീത പരിപാടിയിൽ എഴുത്തുകാരിയും എസ്.കെ.എം.ജെ. സ്‌കൂൾ സീനിയർ അധ്യാപികയുമായ സി.വി. ഉഷ സംസാരിക്കുന്നു

കൽപ്പറ്റ: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥലയത്തിൽ പാട്ടരുവി സംഘടിപ്പിച്ചു. വിഖ്യാത സംഗീത സംവിധായകൻ സലിൽ ചൗധരി ഈണം പകർന്ന ഗാനങ്ങൾ അവതരിപ്പിച്ചു. എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന സംഗീത പരിപാടിയിൽ എഴുത്തുകാരിയും എസ്.കെ.എം.ജെ. സ്‌കൂൾ സീനിയർ അദ്ധ്യാപികയുമായ സി.വി. ഉഷ മുഖ്യാഥിതിയായി. ഗ്രന്ഥലയം വൈസ് പ്രസിഡന്റ് ഇ. ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, പാട്ടരുവി കൺവീനർ എസ്.സി. ജോൺ, പി.വി. വിജയൻ, പി.എം. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി.ബി. ഭാനുമോൻ, രഞ്ജിത്ത് മനഴി, കെ. പ്രേംജിത്ത്, പാർവതി ആർ. നാരായണൻ, കെ.പി. രാധിക, ഐശ്വര്യ ബാബു എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.