samaram
മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ അബ്രഹാമിന്റെ വീട്ട് പടിക്കൽ തട്ടിപ്പിനിരയായവർ സമരം നടത്തുന്നു

പുൽപ്പള്ളി: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെ തുടർന്ന് സർചാർജ് ഉത്തരവ് നടപ്പാക്കി കർഷകരുടെ പണയ രേഖകൾ തിരികെ നൽകുക, ക്രമക്കേട് നടന്ന കാലത്തെ ബാങ്ക് പ്രസിഡന്റ് കെ.കെ അബ്രഹാമിനെയും കൂട്ടാളികളെയും ജയിലിൽ അടയ്ക്കുക, ഇരകൾക്ക് എത്രയും വേഗം നീതി ലഭിക്കുക എന്ന ആവശ്യങ്ങളുമായി കെ.കെ അബ്രഹാമിന്റെ വീട്ടുപടിക്കൽ തട്ടിപ്പിന് ഇരയായവർ സമരം തുടങ്ങി. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിനെ തുടർന്നു ബാധ്യത വന്ന ഡാനിയേൽ സാറ കുട്ടി ദമ്പതികളും, തട്ടിപ്പിന്റെ പേരിൽ ജീവൻ നഷ്ടമായ രാജേന്ദ്രൻ നായരുടെ ഭാര്യ ജലജയും സമരത്തിലുണ്ട്. അതേസമയം തന്റെ വീട്ടിൽ സമരക്കാർ എത്തി വധഭീഷണി മുഴക്കിയെന്ന് കാണിച്ച്‌കെ.കെ അബ്രഹാം പുൽപള്ളി പൊലീസിൽ പരാതി നൽകി.


,