മാനന്തവാടി: നോർത്ത് വയനാട് കോ-ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ 5 വർഷത്തെ സേവനം പൂർത്തീകരിച്ചു. അതിന്റെ ഭാഗമായി വിപുലമായി വാർഷിക ആഘോഷം നടത്തി. ആഘോഷങ്ങളുടെ ഭാഗമായി അടുത്ത ഒരു വർഷത്തിനിടയിൽ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കും. സംഘം വൈസ് പ്രസിഡന്റ് കടവത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടി.എ. റെജി ഉദ്ഘാടനം ചെയ്തു. എ. പ്രഭാകരൻ മാസ്റ്റർ, കെ.ജെ. പൈലി, സി.പി. ശശിധരൻ,എക്കണ്ടി മൊയ്തുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെൻമ മോയിൻ,സരസ്വതി എൻ.എം എന്നിവർ പ്രസംഗിച്ചു.