
പൂച്ചാക്കൽ: അരൂക്കുറ്റി ഹൗസ്ബോട്ട് ടെർമിനലിന്റെ പ്രവർത്തനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.രജിത അധ്യക്ഷത വഹിച്ചു.ടി.വി.അജേഷ്, അഷറഫ് വെള്ളെഴേത്ത്, വിദ്യരഞ്ജിത്ത്, ദിവ്യ സൈജിത്, പി.എം.പ്രമോദ്, ബി.വിനോദ് എന്നിവർ സംസാരിച്ചു.അരൂക്കുറ്റി ബോട്ട് ജെട്ടിയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആറ് വർഷം മുമ്പ് ജില്ലാ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി ഒന്നരക്കോടിയോളം രൂപ ചെലവിൽ ടെർമിനൽ നിർമ്മിച്ചെങ്കിലും പലകാരണങ്ങളാൽ ഉപയോഗശൂന്യമായി
കിടക്കുകയായിരുന്നു.മൂന്നു മാസം മുമ്പ് നടത്തിപ്പ് കരാർ പുതുക്കിയതോടെയാണ് ടെർമിനൽ വീണ്ടും പ്രവർത്തനമാരംഭിച്ചത്.
ഹൗസ്ബോട്ട് സവാരി, സ്പീഡ് ലോഞ്ച് സർവീസ്, റസ്റ്റോറന്റ് തുടങ്ങിയവ ആരംഭിച്ചിട്ടുണ്ട്.