budhanoor-congress-

ബുധനൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുട നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വദിനാചരണവും സർദാർ വല്ലഭായി പട്ടേലിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജൻമദിന അനുസ്മരണവും ബുധനൂരിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദാക്ഷപിള്ള, കല്ലാർ മദനൻ, ദിവാകരൻ, സുരേഷ് തെക്കേകാട്ടിൽ, പ്രസന്നൻ ഇലഞ്ഞിമേൽ, വിശ്വനാഥൻ, മധു, ഉഷാഭാസി, ലേഖ മോഹനൻ, ഷെറിൻ ടീച്ചർ, ജോൺ ഉളുന്തി, റ്റി.കെ.രമേശ്, ബിജു കെ.ദാനിയേൽ, പ്രവീൺ അമ്പാടി, വി.സി.കൃഷ്ണൻകുട്ടി, ഇന്ദു സതീഷ് , കൃഷ്ണേന്ദു, ആൻറണി ഡേവിഡ്, ഗോപകുമാർ, മോൻസി മൂന്നുതുണ്ടം മഹേശ്വരൻ, ഉണ്ണി പരുത്തിയത്ത് തുടങ്ങിയവർ പങ്കെടുത്തു.