ആലപ്പുഴ: സംരംഭക വർഷം പദ്ധതിയിൽ 100 ശതമാനം നേട്ടം കൈവരിക്കാൻ ജില്ലയ്ക്ക് കഴിഞ്ഞതായി മന്ത്രി പി. പ്രസാദ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഇൻവെസ്റ്റേഴ്‌സ് ആൻഡ് ബാങ്കേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൃശൂർ പാഡി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ എം.വി രാജേന്ദ്രൻ നിക്ഷേപകർക്കും സംരംഭകർക്കും ക്ലാസെടുത്തു.
ചടങ്ങിൽ എച്ച് സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽകുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.പി. മനോജ്, ലീഡ് ബാങ്ക് പ്രതിനിധി ലളിതാംബിക, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് വി.കെ. ഹരിലാൽ, എസ്.ബി.ഐ റീജിയണൽ മാനേജർ ടി.വി. മനോജ്, കേരള ബാങ്ക് ജനറൽ മാനേജർ കെ.എസ്. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.