മാവേലിക്കര: കറ്റാനം മഞ്ഞാടിത്തറ 4930ാം നമ്പർ മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗ മന്ദിരത്തിൽ എൻ.എസ്.എസ് പതാകദിനാചരണം നടത്തി. ആചാര്യവന്ദനം, പുഷ്പാർച്ചന എന്നിവയ്ക്കു ശേഷം പ്രസിഡന്റ് ചേലയ്ക്കാട്ട് ജി. ഉണ്ണികൃഷ്ണ പിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് സജീവൻ ബംഗ്ലാവിൽ അധ്യക്ഷനായി. സെക്രട്ടറി ചെല്ലപ്പൻപിള്ള സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ നാരായണ പിള്ള, പ്രസാദ്, നിധിൻ, വിജയകുമാരൻ പിളള, ഗോപാലകൃഷ്ണപിള്ള, യൂണിയൻ പ്രതിനിധി രാധാകൃഷ്ണപിള്ള, എച്ച്.ആർ കോർഡിനേറ്റർ സോമൻ പിള്ള, വനിതാ സമാജം ഭരണസമിതിയംഗം ബിന്ദു ജയപ്രകാശ്, ഐശ്വര്യ സ്വയം സഹായ സംഘം സെക്രട്ടറി ശ്രീകുമാരി ഗോപാലകൃഷ്ണപിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.