
അമ്പലപ്പുഴ: ഇന്ദിരാ ഗാന്ധിയുടെ 41-ാ മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു കോൺഗ്രസ് അമ്പലപ്പുഴ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ സ്മൃതി പദയാത്ര സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി. ദിൽജിത്ത് ക്യാപ്റ്റനായി മൂടാമ്പടി റെയിൽവേ ക്രോസ്സിന് സമീപത്ത് നിന്ന് ആരംഭിച്ച പദയാത്ര യു.ഡി.എഫ് കൺവീനർ അഡ്വ. ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റ്റി. എ .ഹാമിദ് ഉദ്ഘാടനം ചെയ്തു. പദയാത്രക്ക് എ .ആർ. കണ്ണൻ, എം. സോമൻ പിള്ള, എൽ .സുലേഖ,എം. എ .ഷഫീഖ്, ജെ.. കുഞ്ഞുമോൻ,സുനിൽ വെളിയിൽ,കെ ദാസപ്പൻ,ഓമനക്കുട്ടൻ കെ, മാനിഷാദ,ശ്യാം ലാൽ,സബീന,ദിലീപ്, പ്രീതി ഹൃഷികേശ്, ശശിധരൻ, ഷിഹാബ്,ഷഹന, പ്രദീപ്,സുദേവൻ അഷറഫ്, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.