esfrdsfc

മുഹമ്മ: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധീരയായ രാഷ്ട്ര നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ഡി.സുഗതൻ പറഞ്ഞു.ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനത്തിൽ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.അൻസൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.മേഘനാഥൻ, കെ.എച്ച്. മജീദ്, സിനിമോൾ സുരേഷ്, എം.വി.സുദേവൻ, എൻ.എ.അബൂബക്കർ ആശാൻ,എൻ.എസ്. സുരേഷ് കുമാർ, കെ.ഒ.ജോണി,കെ.എൻ.വേണുഗോപാൽ,​ ഇർഫാൻ കോയപ്പു, സിബി മണ്ണഞ്ചേരി, ഉവൈസ് കുന്നപ്പള്ളി, എൻ.ഷെറഫുദ്ദീൻ, വേണുഗോപാൽ നായർ, ആർ. വേണുഗോപാൽ, ഷാജി തോപ്പിൽ,കെ.എം.കുഞ്ഞുമോൻ മഹാദേവൻ പിള്ള, ശശികുമാർ,​ ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.