ചാരുംമൂട് : കേരള പ്രദേശ് ഗാന്ധിദർശൻ വേദി മാവേലിക്കര നിയോജക മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. നിയോജകമണ്ഡലം ചെയർമാൻ സജി ജോണിൽ നിന്നും കസ്തൂർബാ ഗാന്ധി ദർശൻ വേദി സംസ്ഥാന വൈസ് ചെയർപേഴ്സൺ അനിത സജി ഏറ്റുവാങ്ങി. യോഗത്തിൽ ആലപ്പുഴ ജില്ലാ ചെയർമാൻ സജി തെക്കേ തലയ്ക്കൽ സംസ്ഥാന കൗൺസിൽ അംഗം എൻ. കുമാരദാസ്, ലജുകുമാർ, ജോഷ്വാ മാത്യു, ശശിധരക്കുറുപ്പ്, ജേക്കബ് മാത്യു, ശ്രീകുമാർ അളകനന്ദ, പുഷ്പാ ആനന്ദൻ, രാധാമണിയമ്മ, ഷാജഹാൻ,അയ്യൂബ് എം എച്ച് അഷറഫ്, വാവച്ചൻ തുടങ്ങിയവർ സംസാരിച്ചു.