photo

ചേർത്തല: ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള എല്ലാ മണ്ഡലം വാർഡ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആചരിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ നിർവാഹക സമിതി അംഗം കെ.ആർ.രാജേന്ദ്രപ്രസാദ്, ഡി.സി.സി നിർവാഹക സമതി അംഗം അഡ്വ.വി.എൻ.അജയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ബ്ലോക്ക് ഭാരവാഹികളായ എ.സി.മാത്യു,എൻ.ഒ.ഔസെഫ്,എസ്. രാധാകൃഷ്ണൻ,കെ.പുരുഷൻ,സി.വി.രാധാകൃഷ്ണൻ,പി.ബി.പ്രസന്നൻ,ഡി.സി.സി അംഗം ബി.സോമനാഥൻ,മണ്ഡലം കമ്മറ്റി പ്രസിഡന്റുമാരായ പി.എസ്. മുരളീധരൻ,ജെയിംസ് തുരുത്തേൽ,ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.ജി. കാർത്തികേയൻ,പി.വിനോദ്,എൻ.രാമചന്ദ്രൻ നായർ, പി.എൻ. കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.