photo

ചേർത്തല: അഡ്വ.ജി.ജനാർദ്ദനപ്രഭുവിന്റെ 26-ാം ചരമ വാർഷിക ദിനത്തിൽ ചേർത്തല ബാർ അസോസിയേഷനിൽ അനുസ്മരണവും സെമിനാറും നടത്തി. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.തോമസ് ജോസഫ് അദ്ധ്യക്ഷനായി. അഡീഷണൽ ജില്ലാ (പോക്‌സോ) ജഡ്ജ് ആന്റണി ഷെൽമാൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പൊലീസ് കംപ്ലൈന്റ് അതോറിട്ടി ജുഡീഷ്യൽ അംഗം പി.കെ.അരവിന്ദ് ബാബു സെമിനാറിൽ ക്ലാസ് നയിച്ചു. ജുഡീഷ്യൽ ഓഫീസർമാരായ റോവിൻ റോഡ്രിഗസ്,എം.മഹേഷ് ,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.കെ.പി.ധനേഷ്, അഡ്വ.മാത്യു അലക്സാണ്ടർ,അഡ്വ.സി.എ.അരുൺചന്ദ് എന്നിവർ സംസാരിച്ചു.