ambala

അമ്പലപ്പുഴ: കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാസ്മൃതി പദയാത്ര സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം ജാഥാ ക്യാപ്റ്റനായ പദയാത്ര ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ കമാൽ എം.മാക്കിയിൽ, ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ്, എസ്.പ്രഭുകുമാർ,പി.ഉദയകുമാർ, കെ.എഫ്. തോബിയാസ്, നാസർ ബി.താജ്, യു.എം. കബീർ, കെ. ആർ. ഗോപാലകൃഷ്ണൻ, പി. ഉണ്ണികൃഷ്ണൻ, പി.എ.കുഞ്ഞുമോൻ, എൻ.ശിവദാസ് , ജി.രതീഷ് , ജി.ഗോപകുമാർ, ഗീതാ മോഹൻദാസ്, ഷിഹാബ് പോളക്കുളം, അബ്ദുൽ ഹാദി, ശ്രീജാ സന്തോഷ്, എസ്.ഗോപകുമാർ, കണ്ണൻ ചേക്കാത്ര,പുഷ്കരൻ വടവടി, പി.കെ. രഞ്ജുദാസ്, മോഹനദാസ്,രതീഷ് മജീഷ്യൻ, മജീദ് കാളുതറ,യശോധരൻ, എം. സനൽകുമാർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.