s

ആലപ്പുഴ: ഗൗരിഅമ്മ ഫൗണ്ടേഷൻ രണ്ടുവർഷത്തിലൊരിക്കൽ നൽകുന്ന കെ.ആർ.ഗൗരിഅമ്മ അന്തർദ്ദേശീയ പുരസ്‌കാരത്തിന് സാമൂഹ്യപ്രവർത്തക അരുണറോയി അർഹയായി. ഒരുലക്ഷം രൂപയും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 25ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടൽ സിംഫണി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല എം.എൽ.എ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി ഡോ. പി.സി. ബീനാകുമാരി, വൈസ് ചെയർമാൻ സംഗീത് ചക്രപാണി, സെക്രട്ടറി അഡ്വ. പി.ആർ. ബാനർജി, ജി.എൻ. ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.