
അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറിസ്ഥാപകനും രക്ഷാധികാരിയും ദീർഘകാലം പ്രസിഡന്റുമായിരുന്ന പി.പുരുഷോത്തമൻ നായരുടെ സ്മരണാർത്ഥമുള്ള പ്രഥമ പുരസ്കാരം എച്ച്. സലാം എം.എൽ.എയിൽ നിന്ന് തൊടുപുഴ മുതലക്കോട് ജയ് ഹിന്ദ് ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി. 5000 രൂപയും പ്രശസ്തിപത്രവും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം.ലൈബ്രറിയുടെ വെബ്സൈറ്റിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു.ലൈബ്രറി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോ.എസ്.അജയകുമാർ അദ്ധ്യക്ഷനായി.കെ.കുഞ്ഞച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി.ലൈബ്രറി സെക്രട്ടറി കെ.വി.രാഗേഷ്, പുരുഷോത്തമൻ നായരുടെ മക്കളായ പി.ഹരികുമാർ, പി.ശ്രീകുമാർ, ലൈബ്രറി ഭരണസമിതിയംഗം എം.മധു,വി.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.