
ആലപ്പുഴ: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ 'നമുക്ക് പറയാം' എന്ന സംവാദ പരിപാടിയുടെ ഭാഗമായി 6ന് സെമിനാർ സംഘടിപ്പിക്കും. കൊമ്മാടി അഞ്ജലി കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാർ ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ആലപ്പുഴ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും, ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുമായ എം.ആർ.മധുബാബു കൽപക വൃക്ഷത്തെ നട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ധനീഷ്.കെ.പി, ജില്ലാ സെക്രട്ടറി സി.ആർ.ബിജു , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ.അനിൽകുമാർ, ജില്ലാ ട്രഷറർ എൻ.ഹാഷിർ, ജോയിന്റ് സെക്രട്ടറി ബെൻസിഗർ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് ജി.ജയന്തി, സംസ്ഥാന കമ്മിറ്റിയംഗം പി.പ്രദീപ് , ടി.രാജേഷ് എന്നിവർ സംസാരിച്ചു.