s

ചെട്ടികാട് : ചെട്ടികാട് വിശുദ്ധ മരിയ ഗൊരേത്തി ദൈവാലയത്തിൽ ജപമാല മാസാചരണത്തിന്റെ ഭാഗമായി ഒരു മാസമായി നടന്ന പ്രാർത്ഥനയും സ്‌നേഹവിരുന്നും സമാപിച്ചു. ചടങ്ങുകൾക്ക് സമാപനംകുറിച്ചുള്ള റാലി കടൽത്തീരത്ത് എത്തിയപ്പോൾ കടൽ ആശീർവദിച്ചു. തുടർന്ന് റാലി പള്ളിയിൽ തിരിച്ചെത്തിയപ്പോൾ ആഘോഷമായ ദിവ്യബലിയും പരിശുദ്ധ കുർബാന ആശിർവാദവും നടന്നു. . കർമ്മങ്ങൾക്ക് വികാരി റവ.ഫാ.സെബാസ്റ്റ്യൻ കുറ്റിവീട്ടിൽ, ഫാ.ബെനഡിക്ട്, ഫാ. അനൂപ് കപ്പൂച്ചൻ എന്നിവർ നേതൃത്വം നൽകി. സ്‌നേഹ സമൂഹങ്ങൾ, ഭക്തസംഘടനകൾ, പള്ളിക്കമ്മറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.