s

മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഡി.വിശ്വനാഥൻ അദ്ധ്യക്ഷനായി. കെ.എസ്.ദാമോദരൻ, വി.എം.അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. പൊൻകുന്നം ഷാജിരാജ് അവതരിപ്പിച്ച പഴയകാല ഗാനങ്ങൾ, വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. സ്ഥിരം സമിതി അദ്ധ്യക്ഷ പി .എൻ.നസീമ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ അശ്വതി നന്ദിയും പറഞ്ഞു.