ആലപ്പുഴ : നവംബർ 17 മുതൽ 21 വരെ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. ജില്ലയുടെ ചരിത്രവും സാംസ്‌കാരിക പൈതൃകവും വിളിച്ചറിയിക്കുന്നതായിരിക്കണം. തിരഞ്ഞെടുക്കുന്നവയ്ക്ക് ക്യാഷ് അവാർഡും സമ്മാനങ്ങളും നൽകും. ലോഗോകൾ നവംബർ അഞ്ചാം തീയതി അഞ്ച് മണിക്ക് മുൻപായി സജിത്ത് ലാൽ, കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി, ഗവ.ജി.എച്ച്.എസ്.എസ് കായംകുളം, 690502എന്ന വിലാസത്തിലോ
8907252513 എന്ന വാട്സ്ആപ്പ് നമ്പറിലോ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 8907252513, 9447119217
.