
അമ്പലപ്പുഴ:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റി കേരളപ്പിറവി ദിനത്തിൽ മാതൃഭാഷ ദിനാഘോഷം സംഘടിപ്പിച്ചു.എ.എസ് .അമൃത ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി സി.വി.പീതാംബരൻ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജമ്മ, ശിവപ്രസാദ്,എം.ഡി.ശശിധരൻ, പി.സുരേഷ് ബാബു,കെ.ജി.വേണുനാഥൻ, കെ.ശശിധരകണിയാർ,ജി.ജയവല്ലി തുടങ്ങിയവർ സംസാരിച്ചു.