
അമ്പലപ്പുഴ: കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല കേന്ദ്രത്തിലെ സംഘപരിവാറിന് അടിയറവച്ച് പിണറായി സർക്കാർ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം. ലിജു പറഞ്ഞു. അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര, കഞ്ഞിപ്പാടം തെക്കിലെ പണ്ടാരക്കുളത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ബൈജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വാർഡ് പ്രസിഡന്റ് എ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി കലാ സാംസ്കാരിക വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ശ്രീകുമാർ അമയിട,അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ്, ഭാരവാഹികളായ എസ്.രാധാകൃഷ്ണൻ നായർ,ശിശുപാലൻ, പുന്നശേരി മുരളി, ഉദയമണി സുനിൽ,ജോസഫ്, ടോമിച്ചൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇന്ദിരാഗാന്ധി അനുസ്മരണം നടന്നു. സമാപന സമ്മേളനം കരുമാടി ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു.എം.ബൈജു അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ആർ .സനൽകുമാർ, എസ്.രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.