
ആലപ്പുഴ: കെ.എസ്.യു സംസ്ഥാന കമ്മിറ്റി 2017ൽ ആലപ്പുഴയിൽ നടത്തിയ സമരകാഹളം സംസ്ഥാന സമ്മേളനത്തിന്റെ വിദ്യാർത്ഥി റാലിക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രണ്ട് എസ്.ഭാരതിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സരുൺ റോയ്, നിയോജക മണ്ഡലം ഭാരവാഹികളായ എസ്.ഷഫീഖ്, ഉബൈസ് റഷീദ്, അക്ഷയ് വി.നായർ, ജോൺ വിക്ടർ, സ്റ്റേനു കെ.തോമസ്, മുഹമ്മദ് ഇഫ്‌നാസ്, വിവേക് പ്രകാശ്, റെനീഷ് എന്നിവരെ വിട്ടയച്ചത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ഡി.ജയേഷ്, റീഗോ രാജു, ആർ.ജയചന്ദ്രൻ, രേഷ്മ കെ.കുമാർ, ബി.ലക്ഷ്മി, മിന്റാന ബെന്നി എന്നിവർ ഹാജരായി.