
കായംകുളം: ഇന്ദിരാഗാന്ധിയുടെ 41ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം കൃഷ്ണപുരം നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്നു. കോൺഗ്രസ് ഭവനിൽ കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ.നാസർ അധ്യക്ഷത വഹിച്ചു.കെ.പത്മകുമാർ, തണ്ടുളത്ത് മുരളി, കോഴിശ്ശേരി രവി,പി. ജെ. അൻസാരി, എം.നദീർ, വൈ.ഹാരിസ്, കെ.വി റെജികുമാർ, ഷൈൻ ഗോപിനാഥ്, രാധാമണി, രാജൻ റസീന, ബദർ രാജൻ, മഞ്ജു, ജഗദീഷ്, കെ.കെ ജാഫർ,അബ്ദുൽസലാം,ചന്ദ്രബാബു,ഡാനിയേൽ തമ്പി, ജഗദീഷ്,വിഷ്ണു,നൗഷാദ്,റഷീദ്,സൗദാമിനി തുടങ്ങിയവർ സംസാരിച്ചു.