ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ പൂർത്തിയാക്കിയ വനിതാ കാന്റീൻ കെട്ടിടം, ബ്ലോക്ക് ഓഫീസിന്റെ ചുറ്റുമതിൽ, ഓപ്പൺ ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എ നിർവ്വഹിച്ചു.ക്യാന്റീന് പുറമേ രണ്ട് കടമുറികളും മുകൾനിലയിൽ മറ്റൊരു മുറി ഉൾപ്പടെ 40 ലക്ഷവും ചുറ്റുമതിലിന് 10 ലക്ഷവും ഓപ്പൺ ലൈബ്രറിക്ക് 1.5 ലക്ഷം രൂപയും വിനിയോഗിച്ചു.

പ്രസിഡന്റ് ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം.ഷീജ, ആർ .ജയരാജ്, ശ്രീജ രതീഷ്, അംഗങ്ങളായ വി.ആർ.അശോകൻ, സതിരമേശ്, ജി. വേണുലാൽ, വി.അനിത, ആർ.ഉണ്ണി, പ്രദീപ്തി സജിത്, ബി.ഡി.ഒ സി.എച്ച്.ഹമീദ് കുട്ടി ആശാൻ എന്നിവർ പങ്കെടുത്തു.