
ആലപ്പുഴ: സനാതനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ഡി.സുഗതൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, എം.ലിജു, എം.ജെ.ജോബ് എന്നിവരെ ആദരിച്ചു. ബാബുജോർജ്. ജി, മനോജ് കുമാർ, കെ.എ.സാബു, സോളമൻ പഴമ്പാശേരി, കെ.ജയകുമാർ, ഹാരിസരോവരം, ജയപാലൻ എന്നിവർ സംസാരിച്ചു.