ആലപ്പുഴ : ആലപ്പുഴ നഗരസഭയുടെ ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ യു.ഡി.എഫ് ആലപ്പുഴ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണയാത്ര സംഘടിപ്പിക്കും. ഇന്ന് മുതൽ അഞ്ച് വരെ നടക്കുന്ന കുറ്റവിചാരണയാത്ര നഗരത്തിന്റെ എല്ലാ വാർഡുകളിലും എത്തി ജനങ്ങളുടെ മുമ്പിൽ നഗരസഭയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച കുറ്റപത്രം വായിക്കുകയും വിചാരണ സദസ്സ് സംഘടിപ്പിക്കുകയും ചെയ്യും. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തുമ്പോളി പള്ളിക്ക് സമീപം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബു പ്രസാദ് അദ്ധ്യക്ഷത വഹിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ കെ.എ.സാബു. ജി.സഞ്ജീവ് ഭട്ട്, യു.ഡി .എഫ് പാർലമെന്ററി പാർട്ടി ലീഡർ റീഗോ രാജു എന്നിവർ അറിയിച്ചു.