ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം താലൂക്ക് ഓഫീസിൽ ചേർന്നു. ദേശീയപാത, ആലപ്പുഴ നഗരത്തിലെ കോടതിപാലം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.തഹസിൽദാർ (ഭൂരഖ) കെ.ഇ.നസീർ അദ്ധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലന്‍, അഡ്വ.സനൽകുമാർ, പി.ജെ.കുര്യൻ , എം.ഇ.നിസാർ അഹമ്മദ് , ജോസി ആന്റണി, തോമസ് കളരിക്കൽ , ഷാജി വാണിയപുരയ്ക്കൽ, എസ്.എ .അബ്ദുൾ സലാം ലബ്ബ, റോയി.പി.തിയോച്ചൻ എന്നീ രാഷ്ട്രീയപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു .