cvzdvxcfb

എരമല്ലൂർ :ശൈഖ് അസയ്യിദ് അഹമ്മദുൽ കബീർ രിഫാഈ ആണ്ട് നേർച്ചയും റാത്തിഫ് വാർഷികവും അന്നദാനവും രിഫാഈ അനുസ്മരണ സമ്മേളനത്തോടെ ഇന്ന് സമാപിക്കും. മഹൽ പ്രസിഡന്റ് സജു മക്കാർ പതാക ഉയർത്തി.സയ്യിദ് പി.എം എസ്. തങ്ങൾ ശാത്വിരി പ്രാർത്ഥനയോടെ സമ്മേളന നടപടികൾക്ക് തുടക്കമായി. മഹൽ ഖത്തീബ് കെ.എ. അബ്ദുൽ ലത്തിഫ് സഖാഫി ഉദ്ഘാടനം ചെയ്തു.അരൂർ മഹൽ ചീഫ് ഇമാം സയ്യിദ് യാസിൻ തങ്ങൾ അൽ ഹൈദ്രൂസി കാസർകോഡ് മുഖ്യപ്രഭാഷണം നടത്തി. മഹൽ പ്രസിഡന്റ് സജു മക്കാർ അദ്യക്ഷതവഹിച്ചു.മഹൽ സെക്രട്ടറി അഡ്വ. പി.എം. മനാഫ്, എ ഇ. നവാസ്, അഹമ്മദ് കുട്ടി ഫൈസി, സക്കീർ നാടങ്ങാട്ട്, മുസ്തഫാ സഖാഫി, ജമാൽ നിരക്കശ്ശേരിൽ എന്നിവർ സംസാരിച്ചു.സമാപന ദിവസമായ ഇന്ന് രാവിലെ നടക്കുന്ന ദുആ സംഗമത്തിന് മസ്ജിദുൽ രിഫാഇ ചീഫ് ഇമാം അബ്ദുൽ ലത്തീഫ് സഖാഫി നേതൃത്വം നൽകും തുടർന്ന് അന്നദാനം.വൈകിട്ട് നടക്കുന്ന രി ഫാഈ അനുസ്മരണ സമാപന സമ്മേളനം ജാമിയ്യാമില്ലി യ്യാ പ്രിൻസിപ്പാൽ വി.എം അബ്ദുല്ലാ മൗലവിയുടെ പ്രാർത്ഥനയോടെ തുടങ്ങും.മുസ്തഫാസഖാഫി എരമല്ലൂർ ആമുഖ പ്രഭാഷണവും തിരുവനന്തപുരം ബിമാ പള്ളി ചീഫ് ഇമാം റൂഹേ ബയാൻ കുമ്മനം ഉസ്താദ് മുഖ്യപ്രഭാഷണം നടത്തും.