1

കുട്ടനാട് : പുളിങ്കുന്നിൽ പമ്പയാറ്റിൽ നടന്ന സി.ബി.എൽ അഞ്ചാമത് മത്സരത്തിൽ കൈനകരി വല്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനെ മൈക്രോസെക്കൻഡുകൾക്ക് പിന്തള്ളിയാണ് വീയപുരത്തിന്റെ വിജയം. പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി.

ലൂസേഴ്സ് ഫൈനലിൽ കുമരകം ഇമാനുവൽ ബോട്ട് ക്ലബ് തുഴഞ്ഞ നടുവിലേപറമ്പൻ നാലാമതും , നിരണം ബോട്ട് ക്ലബിന്റെ നിരണം അഞ്ചാമതും, കാരിച്ചാൽ ചുണ്ടൻ ആറാമതുമെത്തി. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാടൻ ഏഴാം സ്ഥാനവും ചെറുതന, ചമ്പക്കുളം ചുണ്ടനുകൾ എട്ടും ഒമ്പതും സ്ഥാനങ്ങളും നേടി.

കൊടിക്കുന്നിൽ സുരേഷ് എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. തോമസ് കെ.തോമസ് എം . എൽ. എ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.