photo

ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃഭാഷാദിനാചരണം നടന്നു.പുത്തനമ്പലം പെൻഷൻ ഭവനിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റിയംഗം എം.വി.സോമൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ അദ്ധ്യക്ഷത വഹിച്ചു.സാംസ്‌കാരിക വേദി കൺവീനർ ഭാർഗവൻ ചക്കാല സ്വാഗതവും,ബ്ലോക്ക് സെക്രട്ടറി വി.കെ മോഹനദാസ് നന്ദിയും പറഞ്ഞു.മധുരം മലയാളം എന്ന വിഷയത്തിൽ സാഹിത്യകാരൻ ഷാജി മഞ്ജരി വിഷയാവതരണം നടത്തി. 2025 ലെ ഫയർഫോഴ്സ് സർവീസ് അവാർഡ് ജേതാവ് സി.ആർ മധു,സംഗീത നാടക അക്കാഡമി ഗുരുപൂജ അവാർഡ് ജേതാവ് കെ.കെ.ആർ.കായിപ്രം,മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഒ.സലിത,മികച്ച അംഗൻവാടി ഹെൽപ്പർ ടി.വി.സുബിന എന്നിവരെ ആദരിച്ചു. ബി.മുരളീധരൻ,വി.എസ് പ്രസന്നകുമാരി,എൻ.രാമനാഥൻ എന്നിവർ സംസാരിച്ചു.