zcvxbcvn

മാവേലിക്കര:എ.കെ.പി.എ മാവേലിക്കര ടൗൺ യൂണിറ്റ് പുതിയകാവിലുള്ള സ്നേഹാലയം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ,​ വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു. ഉദ്ഘാടനം യൂണിറ്റ് പ്രസിഡന്റ് വിജി വർഗ്ഗീസ് നിർവഹിച്ചു. സെക്രട്ടറി അന്ന സുനിത,​ ജോയിൻ സെക്രട്ടറി സന്തോഷ് സൗഭാഗ്യ,​ ട്രഷറർ സുരേഷ് കുമാർ,​ മേഖലാ പ്രസിഡന്റ് മനു യു.ആർ,​ നിയുക്ത മേഖല പ്രസിഡന്റ് ഹേമദാസ് ഡോൺ,​ ജില്ലാകമ്മിറ്റി അംഗം ഗിരീഷ് ഓറഞ്ച്,​ കോഡിനേറ്റർ കെ. വൈ ജോയ് മറ്റ് അംഗങ്ങൾ അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.