
അമ്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ വളഞ്ഞ വഴിയിൽ പ്രതിഷേധ ജനസദസ് നടത്തി. പ്രതിഷേധ സദസ് ചിത്രകാരൻ ആർ. പാർത്ഥസാരഥി വർമ്മ ഉദ്ഘാടനം ചെയ്തു. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയുടെ തീരം മുഴുവൻ പ്രതിഷേധ നടത്തുന്നതിന്റെ ഭാഗമായാണ് വളഞ്ഞവഴിയിൽ യോഗം നടത്തിയത്. കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അദ്ധ്യക്ഷനായി. ബി.ഭദ്രൻ, ഗിരീഷ് വിശ്വംഭരൻ, ഷിബു പ്രകാശ് , ജോൺസൺ മാത്യു, ആർ. അർജ്ജുനൻ, സരസപ്പൻ കലാലയ , ആർ. മുരളി എന്നിവർ സംസാരിച്ചു. യോഗത്തിൽ ഫിലിം ആർട്ടിസ്റ്റ് കോബ്ര രാജേഷിനെ പാർത്ഥസാരഥി വർമ്മ പൊന്നാട അണിയിച്ച് ആദരിച്ചു.