മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന വാർഷികം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ഹരിതകർമ്മസേനാ അംഗളേയും ആദരിച്ചു. ഹരിത കർമ സേന കൺസോഷ്യം സെക്രട്ടറി മിനി.എസ് റിപ്പോർട്ട് അവതരപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുമാകൃഷ്ണൻ, കെ.ഓമനകുട്ടൻ, എസ്.ശ്രീജിത്ത്, സി.ഡി.എസ് ചെയർപേഴ്‌സൺ സലൂജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ശ്രീകല, സന്തോഷ് കുമാർ, രോഹിത് എം.പിള്ള, അച്ചാമ്മ ജോണി, സുമ അജയൻ, രമാ ദേവി, ഗീതാ വിജയൻ, സുഭാഷ്, സുമാ ബാലകൃഷ്‌ണൻ, അസ്സി.സെക്രട്ടറി സിന്ധു എൻ.എസ്, ശ്രുതി, ബിന്ദു എന്നിവർ സംസാരിച്ചു. ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് സനിത സ്വാഗതവും ഹരിത കർമ്മസേനാംഗം സിന്ധു നന്ദിയും പറഞ്ഞു.