czxvczxdv

തുറവൂർ :വിദേശമദ്യം വാങ്ങിവെച്ച് ചില്ലറവിൽപ്പന നടത്തിയ ആളെ കുത്തിയതോട് എക്സൈസ് പിടി കൂടി. അരൂക്കുറ്റി പഞ്ചായത്ത് 8 വാർഡിൽ കൈലാസപുരം വീട്ടിൽ ധനഞ്ജയനാണ് (51) പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും 8 കുപ്പികളിലായി 4 ലിറ്റർ വിദേശ മദ്യം കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസി.ഇൻസ്പെക്ടർ പി.ജഗദീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് അസി.,സിവിൽ എക്സൈസ് ഇൻസ്പെക്ടർ ടി. ആർ സാനു. സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.ബി.സിയാദ്, എം.ഡി.വിഷ്ണുദാസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.അനിത എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.